IT’S TIME TO

KNOW US

ഐതിഹ്യം

--------------------

പുരാതനകാലത്ത് ഒരു വനസ്ഥലിയായിരുന്ന ഈ പ്രദേശം ,ഋഷി ഭാവനായ ഒരു ദിവ്യ വാഗ്മിയുടെ തപോനുഷ്ഠാനത്താൽ പരിപൂതമായിരുന്നു, അദ്ദേഹം തൻറെ നിദിദ്ധ്യാസനത്തിൽ സാക്ഷാൽക്കരിച്ച ദേവരൂപം ഭാവി തലമുറയുടെ നന്മയെ ഉദ്ദേശിച്ച് നിർഗുണ പരബ്രഹ്മത്തിൽ ലയിപ്പിക്കാതെ സകളീകരിച്ച് അന്തരീക്ഷത്തിൽ തന്നെ നിലനിർത്തുകയും കാലാന്തരത്തിൽസൽ സാന്നിധ്യത്തെ സംബന്ധിച്ച് അനുഭവം മറ്റു ജനങ്ങൾക്ക് ഉണ്ടാക്കി തീർക്കുകയും ചെയ്തു. ക്ഷേത്രാചാരത്തിന്റെ തുടക്കത്തിന് സുമാർ 1500ൽ പരം കൊല്ലത്തെ പഴക്കമുണ്ടെന്നും പ്രസക്തമായ സാന്നിധ്യ സ്പുടം കൊണ്ട് കണ്ടിരിക്കുന്നു

ചരിത്രം

-------------

തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ തരണനല്ലൂർ മനക്കാരുടെ (ക്ഷേത്രം തന്ത്രി) ആയിരുന്ന ക്ഷേത്രവും ദേശ വഴികളും കാലാന്തരത്തിൽ അന്യാധീനപ്പെട്ടു. ക്ഷേത്രം ഇരിക്കുന്ന സ്ഥലം ഒഴികെ ബാക്കിയെല്ലാം പലരും കൈവശപ്പെടുത്തുകയും അനേക വർഷങ്ങളായി പൂജ ഇല്ലാതെ ഇടിഞ്ഞു പൊളിഞ്ഞ നിലയിൽ കിടന്ന ശ്രീകോവിലും മറ്റും 1960 കളുടെ ആരംഭത്തിലാണ് ശ്രീ .എൻ .വി. നീലകണ്ഠൻ ഇളയതിന്റെ നേതൃത്വത്തിൽ പുനരുദ്ധരിക്കാനുള്ള ശ്രമം നടത്തുകയും ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ഉള്ള ആനന്ദാനത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് (രാവിലെ ഒരു നേരം) നറുക്കില നിവേദ്യം ആയി തുടങ്ങിയത്. തുടർന്നാണ് ശ്രീകോവിൽ നന്നാക്കി അഷ്ടമംഗല പ്രശ്നം വച്ച് പരിഹാരക്രിയകൾ നടത്തിയത്. പിന്നീട് വന്ന കമ്മിറ്റിയാണ് ക്ഷേത്രത്തിന് മുൻവശമുള്ള വഴി കൈവശപ്പെടുത്തിയ ആളുടെ കയ്യിൽ നിന്നും പണം കൊടുത്തു വാങ്ങുകയും തുടർന്ന് മുൻവശമുള്ള ബാക്കി സ്ഥലം (ക്ഷേത്രത്തിൻറെ സ്വത്ത്)പണം കൊടുത്തു വാങ്ങേണ്ടിവരികയും ചെയ്തു.അക്കാലത്ത് അതിൻറെ പേരിൽ കേസും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ ഭംഗിയാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ദാരിദ്ര്യം നാട്ടുകാരെ അതിന് സമ്മതിച്ചില്ല വർഷത്തിൽ നൂറ് പറ നെല്ല് നാട്ടിൽ നിന്നും പിരിച്ചെടുക്കാമെന്ന് ഏകദേശം ധാരണയിലാണ് ക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ടുപോയത് പക്ഷേ അപ്പോഴും ഏതാണ്ട് 80 പറ നെല്ലു മാത്രമേ വരുമാനം കിട്ടിയിരുന്നുള്ളൂ. കൂടാതെ നാട്ടുകാരിൽ നിന്നും പിടിയരി (ഒരുവീട്ടിൽനിന്ന്ഒരു പിടിഅരി എങ്കിലും)പിരിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു.

1982 ൽ അഷ്ടമംഗല പ്രശ്നം വക്കുകയും തുടർന്ന് പരിഹാരക്രിയകളും 1987ൽ നവീകരണ കലശവും പുനപ്രതിഷ്ഠയും നടത്തി. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിനും ക്ഷേത്രത്തിലേക്കുള്ള സ്വത്ത് പണം കൊടുത്തു വാങ്ങാനും അഷ്ടമംഗല പ്രശ്നം, ലക്ഷാർച്ചന, നവീകരണ കലശം, പുനഃപ്രതിഷ്ഠ, ഇവ നടത്താൻ ക്ഷേത്ര കമ്മറ്റി വളരെയധികം കഷ്ടപ്പെട്ടു

2002ൽ വൈകീട്ട് നിവേദ്യത്തോടു കൂടി രണ്ടുനേരം ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചു

തുടർന്ന് എല്ലാ മാസവും തിരുവോണം അന്നദാനവും ഉത്സവത്തോടനുബന്ധിച്ച് ദശാവതാരം ചന്ദനം ചാർത്തലും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. 2007ൽ വീണ്ടുമൊരു അഷ്ടമംഗല പ്രശ്നം വയ്ക്കുകയും പരിഹാരക്രിയകൾ,തുടർന്ന് 2012ൽ നവീകരണ കലശവും നടത്തുകയും ചെയ്തു. 2014 ൽ ആണ് ക്ഷേത്രം ഒരു ട്രസ്റ്റായി രജിസ്റ്റർ ചെയ്തത് 25 വർഷമായി ദശാവതാരം ചന്ദനം ചാർത്തലും, 24വർഷമായി ശ്രീമദ് ഭാഗവത സപ്താഹയവും തുടർച്ചയായി നടത്തിവരുന്നു എല്ലാവർഷവും മുറജപവും പ്രതിഷ്ഠാദിനത്തിന് ശുദ്ധിയും, ഉദയാസ്തമന പൂജയും, നടത്തിവരുന്നു

പ്രതിഷ്ഠയുടെ സവിശേഷത

peacock feather in close up photography
peacock feather in close up photography

" പാർത്ഥായ ദർശിത മഹോഗ്ര വിരാഡ് സ്വരൂപം!

വൈകുണ്ഡ നാഥ മമിത പ്രഭ മാദിമൂർത്തിം!

ആമ്നായ ലക്ഷ്യ മമൃത പ്രദമാദിതത്വം!

തൃക്കേശ്വരം ഹൃദിഭജേ!സതതം വിഭൂത്യൈ !: കുരുക്ഷേത്രത്തിൽ വച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് തന്റെ വിശ്വരൂപം കാണിച്ചുകൊടുക്കുകയുണ്ടായല്ലോ.ആ വിരാട് സ്വരൂപമാണ് ഋഷിഭാവനായ പുരാതന ദിവ്യ വ്യക്തി ഇവിടെ സാക്ഷാത്കരിച്ചത് ഇതിൽ നിന്നും ഈ ക്ഷേത്രത്തിന്റെ പുരാതനത്വവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള അത്യുഗ്ര തേജസ്വിയായ ദേവന്റെ മഹത്വവും അല്പമതികളായ നമുക്ക് ആ ചിന്തനീയം തന്നെ.

പടിഞ്ഞാറു ഭാഗത്തേക്ക് ദർശനമായ വലിയ വട്ടശ്രീ കോവിലിൽ ഗർഭഗൃഹത്തിനുള്ളിലായി വിഷ്ണു രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സാക്ഷാൽ വിരാട് സ്വരൂപ സങ്കൽപ്പത്തോടെയുള്ള പ്രതിഷ്ഠ .അതേ ശ്രീകോവിലിൽ തെക്കുഭാഗത്ത് ഒറ്റ പീഠത്തിൽ ദക്ഷിണാമൂർത്തിയും ഗണപതിയും ശ്രീകോവിലിന് ചുറ്റും കരിങ്കല്ലിൽ കൊത്തിയ മൃഗപടി. ചുറ്റമ്പലത്തിനു തെക്കു കിഴക്കുഭാഗത്ത് സർപ്പ സാന്നിധ്യമുള്ള ശാസ്താവും(പ്രഭാ സാത്തിക സ്പായൽ പാർശ്വയുഗം) എന്ന ധ്യാന പ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു.

( ശിലയിലുള്ള പ്രധാന പ്രതിഷ്ഠയ്ക്ക് തേയ്മാനം സംഭവിച്ചതിനാൽ പഞ്ചലോഹം പൊതിഞ്ഞിരിക്കുന്നു)

ചുറ്റമ്പലത്തിനു വെളിയിൽ ബ്രഹ്മരക്ഷസിനെയും നാഗരാജാവ്, നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

പരിപാവനമായക്ഷേത്രക്കുളം ദേവി സാന്നിധ്യമുള്ളതാണ്.ഈ കുളത്തിലെ ഭഗവതിക്ക് എല്ലാ മാസവും ചിത്തിര നക്ഷത്രത്തിലും, പൗർണമിക്കും ഭഗവത് സേവ നടത്തിവരുന്നു കുളം അശുദ്ധമാകാതെ സൂക്ഷിക്കേണ്ടതും കുളത്തിൽ കുളിച്ചാൽ രോഗശാന്തിയും ത്വക്ക് രോഗശമനവും ഉണ്ടാവുകയും ചെയ്യും

മുൻവർഷങ്ങളിൽ നടത്തിയിട്ടുള്ള പ്രധാന വിശേഷങ്ങൾ

blue green and brown peacock
blue green and brown peacock

●1982ൽ അഷ്ടമംഗല പ്രശ്നം

●1983 ലക്ഷാർച്ചന

●1987 നവീകരണ കലശം പുനപ്രതിഷ്ഠ

●1999 ദശാവതാരം ചന്ദനം ചാർത്തിൽ ആരംഭം

●2000 ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭം

●2001 രണ്ട്നേരം(രാവിലേയുംവൈകിട്ടും)നിവേദ്യം ആരംഭം

●2003 തിരുവോണം അന്നദാനംആരംഭം

● 2007ൽ അഷ്ടമംഗല പ്രശ്നം

●2008 പ്രശ്ന പരിഹാരം

●2012 നവീകരണ കലശം പുനഃപ്രതിഷ്ഠ

( ഇതുകൂടാതെ 2014 ക്ഷേത്രം ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു 2016 ക്ഷേത്ര ഓഡിറ്റോറിയം ഉദ്ഘാടനം

നവീകരണ കലശം

■1987 നവീകരണകലശം പുന:പ്രതിഷ്ഠ. ■2012 നവീകരണകലശം പുന:പ്രതിഷ്ഠ രണ്ടിനും തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ തരണനല്ലൂർ പടിഞ്ഞാറേമന പത്മനാഭൻ നമ്പൂതിരിപ്പാട് ആയിരുന്നു കാർമ്മികത്വം വഹിച്ചത്

(ഈകലശത്തോട് അനുബന്ധിച്ചാണ് പ്രധാന പ്രതിഷ്ഠയിൽ പഞ്ചലോഹം പൊതിഞ്ഞത്)

ക്ഷേത്രത്തിൻറെ പഴക്കം

1500ൽ പരം വർഷത്തെ പഴക്കം കണക്കാക്കുന്നു. ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയും(ASI)കേരള ആർക്കിയോളജി വകുപ്പും നടത്തിയ പരിശോധനയിലാണ് മനസ്സിലായത്

കരിങ്കല്ലിൽ കൊത്തിയ ശിലാ ലിഖിതങ്ങൾ ഇതു വ്യക്തമാക്കുന്നു.

FOLLOW US ON INSTAGRAM

a bronze statue of a man playing a flute
a bronze statue of a man playing a flute
blue and orange abstract painting
blue and orange abstract painting

COME VISIT US

Mudakuzha Thrikayil Sreekrishna krishna swamy kshethram

Mudakuzha post

Mudakuzha

Ernakulam Disrict