🕉 മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉

CULTURE

ക്ഷേത്ര ആരാധനയുടെ പ്രത്യേകതകൾ

മുൻകാലങ്ങളിൽ നാട്ടിലുള്ള കുറച്ചാളുകൾ മാത്രം വന്നിരുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോൾ ദൂരദിക്കുകളിൽ നിന്നുപോലും വളരെയധികം ജനങ്ങൾ ഭഗവത് ദർശനത്തിനായി വരുന്നു. വീടുകളിൽ നടക്കുന്ന ഏതൊരു ശുഭ കാര്യങ്ങളിലും ഭഗവാന് ഒരംശം കൊടുക്കുവാനും എല്ലാവരും താൽപര്യം കാണിക്കുന്നു. കുട്ടികൾ ഉണ്ടാകുമ്പോൾ ക്ഷേത്രത്തിൽ വച്ച് ചോറൂണ് , തുലാഭാരം എന്നീ വഴിപാടുകൾ നിർബന്ധമായി നടത്തുവാനും മടി കാണിക്കാറില്ല (പ്രശ്നവിധി പ്രകാരവും അതുപറയുന്നു) ഭഗവാന് പാൽപ്പായസം, തൃക്കൈവെണ്ണ, തിരുമുടി മാല, എന്നിവയും ഗണപതിക്ക് കറുകമാല, ദക്ഷിണാമൂർത്തിക്ക് കൂവളമാല, പിൻവിളക്ക്, ശാസ്താവിന് നെയ് വിളക്ക്, ബ്രഹ്മരക്ഷസിന് പാൽപ്പായസം, സർപ്പത്തിന് നൂറും പാലും,ക്ഷേത്ര കുളത്തിലെ ദേവി സങ്കല്പമായി ഭഗവത് സേവയും പ്രധാന വഴിപാടായി നടത്തിവരുന്നു കൂടാതെ ഓരോ അവതാരവും ചന്ദനം ചാർത്തൽ വഴിപാട് ആയി നടത്തുന്നു

(മറ്റു പ്രധാന വഴിപാടുകൾ തന്ത്രിയുമായി ആലോചിച്ച് ചെയ്യേണ്ടതാണ്).

വഴിപാടുകൾ

peacock feather in close up photography
peacock feather in close up photography

-----------------------------

ചിങ്ങ മാസത്തിൽ തിരുവോണവും. ശോഭായാത്ര, അപ്പം വഴിപാട്, പ്രത്യേക അഭിഷേകങ്ങൾ പൂജകൾ എന്നിവയോടെ അഷ്ടമിരോഹിണിയും. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി, ഇവയോടെ പൂജവെപ്പും, മണ്ഡലകാലത്ത് ചിറപ്പ് ഉത്സവവും, പ്രധാന ഉത്സവമായ മകര മാസത്തിലെ തിരുവോണം, ദശാവതാരം ചന്ദനം ചാർത്തൽ, ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, മുറാജപം മുതലായ വയോടുകൂടി നടത്തുന്നു. എടവമാസത്തിലെ ചിത്തിര നക്ഷത്രം ശുദ്ധി, ഉദയാസ്തമന പൂജ മുതലായവയോടു കൂടിയും നടത്തുന്നു. കർക്കിടക മാസത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയം, മഹാസുദർശനം, ഭഗവത് സേവ തുടങ്ങിയവയും നടത്തുന്നുവഴിപാടുകൾ

-----------------------------

ചിങ്ങ മാസത്തിൽ തിരുവോണവും. ശോഭായാത്ര, അപ്പം വഴിപാട്, പ്രത്യേക അഭിഷേകങ്ങൾ പൂജകൾ എന്നിവയോടെ അഷ്ടമിരോഹിണിയും. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി, ഇവയോടെ പൂജവെപ്പും, മണ്ഡലകാലത്ത് ചിറപ്പ് ഉത്സവവും, പ്രധാന ഉത്സവമായ മകര മാസത്തിലെ തിരുവോണം, ദശാവതാരം ചന്ദനം ചാർത്തൽ, ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, മുറാജപം മുതലായ വയോടുകൂടി നടത്തുന്നു. എടവമാസത്തിലെ ചിത്തിര നക്ഷത്രം ശുദ്ധി, ഉദയാസ്തമന പൂജ മുതലായവയോടു കൂടിയും നടത്തുന്നു. കർക്കിടക മാസത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയം, മഹാസുദർശനം, ഭഗവത് സേവ തുടങ്ങിയവയും നടത്തുന്നു

🕉 മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉

FOLLOW US ON INSTAGRAM

a bronze statue of a man playing a flute
a bronze statue of a man playing a flute
blue peacock in close up photography
blue peacock in close up photography

Contact

Mudakuzha Thrikayil Sreekrishna krishna swamy kshethram

Mudakuzha post

Mudakuzha

Ernakulam Disrict

വഴിപാട് ബുക്ക് ചെയ്യുന്നതിന് ക്ഷേത്രം ഫോൺ നമ്പർ 9446528628 (മാനേജർ)